ഒറ്റ നോട്ടത്തില്‍
ചെക്യാട് ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത്, വടകര താലൂക്കിൽ തൂണേരി ബ്ലോക്കിൽ പാറക്കടവിലാണ് സ്ഥിതി ചെയ്യുന്നത്. 23.68 ച.കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൻ്റെ വടക്ക് പശ്ചിമഘട്ട മലനിരകളോട് ചേർന്ന കണ്ടിവാതുക്കൽ മലനിരകളും കണ്ണവം ഫോറസ്റ്റുമാണ്. ടൂറിസം സാധ്യതകളുള്ള ഈ മലനിരകളിൽ നിന്നാണ് ചെറ്റക്കണ്ടിപ്പുഴ ഉത്ഭവിച്ച് വടക്കേ അതിർത്തിയിലൂടെ ഒഴുകുന്നത്. ചോയിത്തോട് പഞ്ചായത്തിൻ്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു, ഇത് ജനങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ്. മലകളും കുന്നുകളും ചരിവുകളും സമതലങ്ങളും വയലുകളും ഉൾപ്പെടുന്നതാണ് പഞ്ചായത്തിൻ്റെ ഭൂപ്രകൃതി. കിഴക്ക് വളയം പഞ്ചായത്തുമായും പടിഞ്ഞാറ് കണ്ണൂർ ജില്ലയിലെ മുണ്ടത്തോടുമായും ഈ പഞ്ചായത്ത് അതിർത്തി പങ്കിടുന്നു.
..................................................................................................................................................................................
| വിഭാഗം | വിവരങ്ങൾ |
|---|---|
| സ്ഥലം | പാറക്കടവ് |
| ബ്ലോക്ക് | തൂണേരി |
| താലൂക്ക് | വടകര |
| വില്ലേജ് | ചെക്യാട് |
| ജില്ല | കോഴിക്കോട് |
| അസംബ്ലി മണ്ഡലം | നാദാപുരം |
| ലോകസഭാ മണ്ഡലം | വടകര |
| വിസ്തീർണ്ണം | 9.66 ച.മൈൽ (27.69 ച.കി.മീ) |
| വാർഡുകളുടെ എണ്ണം | 15 |
| ജനസംഖ്യ (2011 സെൻസസ്) | |
| പുരുഷന്മാർ | 11,194 |
| സ്ത്രീകൾ | 13,052 |
| ആകെ | 24,246 |
| പട്ടികജാതി | |
| പുരുഷന്മാർ | 163 |
| സ്ത്രീകൾ | 140 |
| ആകെ | 303 |
| പട്ടികവർഗ്ഗം | |
| പുരുഷന്മാർ | 112 |
| സ്ത്രീകൾ | 108 |
| ആകെ | 220 |
| സാക്ഷരതാ നിരക്ക് | |
| ആകെ | 86.5% |
| പുരുഷന്മാർ | 93.5% |
| സ്ത്രീകൾ | 80.4% |
| അതിരുകൾ | |
| വടക്ക് | കണ്ണവം ഫോറസ്റ്റ് |
| തെക്ക് | മാഹി പുഴ |
| കിഴക്ക് | വളയം പഞ്ചായത്ത് |
| പടിഞ്ഞാറ് | മുണ്ടത്തോട് (കണ്ണൂർ ജില്ല) |
| പഞ്ചായത്തിൻ്റെ മേൽവിലാസം | ചെക്ക്യാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, പാറക്കടവ്. പി.ഒ, നാദാപുരം വഴി – 673509 |
| ഫോൺ നമ്പർ | 0496 2572340 |
| ഇമെയിൽ | chekkiyad.gp.09@gmail.com |