വാർഷിക പദ്ധതി 2024-2025
ആമുഖം
ജനകീയാസൂത്രണ പദ്ധതിയുടെ 25 വർഷം പൂർത്തിയാകുന്ന ഈ ഘട്ടത്തിലാണ് 14-ാം പഞ്ചവത്സരപദ്ധതി ആരംഭിക്കുന്നത്, വികേന്ദ്രീകരണ ആസൂത്രണത്തിലൂടെ വൈവിധ്യമാർന്ന വിക സന പരിപാടികൾ നടപ്പിലാക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൻന്റെ പരിമിത മായ വിഭവസ്രോതസ്സുകൾ ഉപയോഗപ്പെടുത്തികൊണ്ട് പ്രാദേശിക വികസനപദ്ധതികൾ മെച്ച പ്പെട്ട നിലയിൽ വിവിധ പദ്ധതികൾ പൂർത്തീകരിക്കുന്നതിനും ഈ കാലയളവിൽ നമുക്ക് സാധി ച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ സർക്കാരിൻ്റെ നവകേരള മിഷൻ പ്രവർത്തനങ്ങൾ സംയോ ജിപ്പിച്ചുകൊണ്ടാണ് 14-ാം പഞ്ചവത്സരപദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
14-ാം പഞ്ചവത്സരപദ്ധതിയുടെ തുടക്ക വർഷത്തിൽ നമുക്ക് മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിച്ചു. കാർഷിക മേഖലയിൽ കഴിഞ്ഞ പഞ്ചവത്സരപദ്ധതികളിൽ അവലംബിച്ചതു പോലെ നാളീകേര കൃഷിയിലും ഇടവിള കൃഷിയിലും ക്ഷീരമേഖലയിലും ഉൽപ്പാദന ക്ഷമത കൈവരിക്കുന്നതിനുള്ള പദ്ധതികളും വിഭാവനം ചെയ്‌തിട്ടുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വീടുക ളിൽ നിന്നും ശേഖരിച്ച് സംസ്‌കരിക്കുന്നതിന് പഞ്ചായത്ത്തലത്തിൽ ഹരിതകർമ്മസേനയുടെ നേത്യ ത്തിൽ ജില്ലയിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം നടത്തിവരുന്നു. ആർദ്രംമിഷൻ്റെ ഭാഗമായി ആരോഗ്യ മേഖലയിൽ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തപ്പെട്ടിട്ടുള്ള നമ്മുടെ ആശുപത്രിയുടെ സമൂലമായ വികസനം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. അനിവാര്യ പ്രോജ കുകൾക്കും റോഡ് നിർമ്മാണത്തിനും പുറമേ, കാർഷിക, മൃഗസംരക്ഷണ ക്ഷീരവികസന മേഖല യിലെ ഉൽപ്പാദന വർദ്ധനവ്, പ്രാദേശിക സാമ്പത്തിക വികസനം, സംരംഭകത്വം, തൊഴിൽ സൃഷ്ടി പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, സാമൂഹ്യനീതി ഉറപ്പാക്കൽ, പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, വയോജനക്ഷേമം, പ്രവാസി ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം കാര്യക്ഷമവും പ്രതീകാത്മകവുമായ സദ്ഭരണം, വാതിൽപ്പടി സേവനങ്ങൾ എന്നീ മേഖലകളിലെ വിവിധ പദ്ധതി കളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഇതിനെല്ലാം വേണ്ടി ആസൂത്രണസമിതി, വർക്കിംഗ് ഗ്രൂപ്പ്, ഗ്രാമസഭകൾ, പ്രത്യേക ഗ്രാമസ് ഭകൾ, ഊരുകൂട്ടം എന്നിവയിലെ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുന്ന തിന് എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് സമർപ്പിക്കുന്നു.