പഞ്ചായത്ത്

ഒരു പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു. ധനകാര്യ കമ്മിറ്റി ചെയർമാൻ പൊതുവെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരിക്കും. ഓരോ പഞ്ചായത്ത് അംഗവും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗം ആയിരിക്കും. പഞ്ചായത്ത് സെക്രട്ടറി ആണ് കാര്യനിർവഹണത്തിന് നേതൃതം നൽകുന്നത്. സെക്രട്ടറിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. പഞ്ചായത്ത് നയങ്ങളും പദ്ധതികളും തീരുമാനങ്ങളും നടപ്പിലാക്കുക എന്നതാണ് സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ, പൊതുമരാമത്ത്...

അഹമ്മദ് പുന്നക്കൽ

പ്രസിഡൻ്റ്

വസന്ത കരിന്ത്രയിൽ

വൈസ് പ്രസിഡൻ്റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

അഹമ്മദ് കുറുവയിൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സി കെ ജമീല

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സി എച്ച് ഹമീദ് മാസ്റ്റർ

ചെയര്‍മാന്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മുഹമ്മദ് ആഷിഖ് കെ

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ചെക്യാട് ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത്, വടകര താലൂക്കിൽ തൂണേരി ബ്ലോക്കിൽ പാറക്കടവിലാണ് സ്ഥിതി ചെയ്യുന്നത്. 23.68 ച.കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൻ്റെ വടക്ക് പശ്ചിമഘട്ട മലനിരകളോട് ചേർന്ന കണ്ടിവാതുക്കൽ മലനിരകളും കണ്ണവം ഫോറസ്റ്റുമാണ്. ടൂറിസം സാധ്യതകളുള്ള ഈ മലനിരകളിൽ നിന്നാണ് ചെറ്റക്കണ്ടിപ്പുഴ ഉത്ഭവിച്ച് വടക്കേ അതിർത്തിയിലൂടെ ഒഴുകുന്നത്. ചോയിത്തോട് പഞ്ചായത്തിൻ്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു, ഇത് ജനങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ്. മലകളും കുന്നുകളും ചരിവുകളും സമതലങ്ങളും വയലുകളും ഉൾപ്പെടുന്നതാണ് പഞ്ചായത്തിൻ്റെ ഭൂപ്രകൃതി. കിഴക്ക് വളയം പഞ്ചായത്തുമായും പടിഞ്ഞാറ് കണ്ണൂർ ജില്ലയിലെ മുണ്ടത്തോടുമായും ഈ പഞ്ചായത്ത് അതിർത്തി പങ്കിടുന്നു.     .................................................................................................................................................................................. വിഭാഗംവിവരങ്ങൾസ്ഥലംപാറക്കടവ്ബ്ലോക്ക്തൂണേരിതാലൂക്ക്വടകരവില്ലേജ്ചെക്യാട്ജില്ലകോഴിക്കോട്അസംബ്ലി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

കോഴിക്കോട് ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചെക്യാട് പഞ്ചായത്തിന് സമ്പുഷ്ടമായൊരു ഇന്നലെയുടെ ചരിത്രമുണ്ട്. പഴയ കുറുമ്പനാട് താലൂക്കി‍ന്‍റെ ചരിത്രപ്രസിദ്ധമായ കടത്തനാട് രാജ വംശത്തി‍ന്‍റ ഭരണമേഖലയി‍ല്‍‍ പെട്ടതാണ് ഈ പ്രദേശം. ചെക്കി-ചെടി ഇടതൂർന്ന് വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ ഈ പഞ്ചായത്തിന് ചെക്കികാട് എന്നായിരുന്നു ആദ്യത്തെ സ്ഥലനാമം.

കൂടുതൽ വായിക്കുക