വാർഷിക പദ്ധതി 2025-2026
ആമുഖം
ജനകീയാസൂത്രണ പ്രസ്ഥാനത്തിന് 25 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് നാം പതി നാലാം പഞ്ചവത്സരപദ്ധതി ആരംഭിച്ചത്. ഒമ്പതാം പദ്ധതി ജനകീയപദ്ധതിയായി രൂപം മാറിയ പ്പോൾ ജനമനസ്സും ഒപ്പം കൂടി. എല്ലാം മറന്ന് കൈകൾ കുട്ടിപ്പിടിച്ച് നാം ഒന്നാകെ കർമ്മ പഥത്തി ലിറങ്ങിയതോടെ ജനകീയാസൂത്രണ പ്രസ്ഥാനം പുതിയ പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചു. നാടാകെ ശ്രദ്ധിച്ച ഒട്ടേറെ പ്രവർത്തനങ്ങളാണ് നാം ഏറ്റെടുത്തത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് പഞ്ചവത്സരപദ്ധതികൾ നാം പിന്നിടുകയും പതിനാലാം പഞ്ചവത്സരപദ്ധതിയിലെ മൂന്നാമത്തെ വാർഷിക പദ്ധതി നടന്നുവരികയുമാണ്. പഴയ ജനകീയത പദ്ധതി രൂപീകരണത്തിലും നിർവ്വഹ ണത്തിലും നിലനിർത്താനായില്ല എന്നത് വസ്തുതയായി അവശേഷിക്കുകയാണ്. പഴയ കൂട്ടായ്മ തിരിച്ചു പിടിക്കാൻ പതിനാലാം പഞ്ചവത്സരപദ്ധതി കാലത്ത് നമുക്ക് കഴിയേണ്ടിയിരിക്കുന്നു.
ചെക്യാട് ഗ്രാമപഞ്ചായത്തിൻ്റെ സാമ്പത്തിക വികസനത്തിന് ഗതിവേഗം നൽകുക എന്നു ള്ളതാണ് ഈ വാർഷിക പദ്ധതിയിൽ നാം ലക്ഷ്യമിടുന്നത്. സമഗ്രമായ വികസന ഇടപെടലുക ളിലൂടെ ചെക്യാട് പഞ്ചായത്തിലെ ജനങ്ങളുടെ ജീവിത ഗുണമേന്മ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പതിനാലാം പദ്ധതികാലത്ത് പ്രധാനപ്പെട്ട ലക്ഷ്യമായി നാം കാണുന്നത്. ചെക്യാടിനെ ദൂരഹിതരും ഭവന രഹിതരും അഗതികളുമില്ലാത്ത പഞ്ചായത്താക്കി മാറ്റുക, അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പഞ്ചായത്തിനെ പ്രാപ്ത രാക്കുക. പൊതുജനാരോഗ്യകേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും കോവിഡ് 19ൻ്റെ അനു ഭവ പാഠങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന പദ്ധതി കൾ നടപ്പാക്കുക. കൃഷി, മൃഗ സംരക്ഷണം, ക്ഷീരവികസനം, വ്യവസായം എന്നീ മേഖലകളിലെ ഉൾപ്പാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കുക, എല്ലാ മേഖലയിലും പരമാവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, പൊതു വിദ്യാഭ്യാസരംഗത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതി കാല ത്തുണ്ടായ മികവ് വർദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ കുറക്കുന്നതി നുള്ള ഹ്രസ്വകാല ദീർഘകാല പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുക തുടങ്ങി ഒട്ടേറെ വികസന സ്വപ്നങ്ങളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
2021-28 വാർഷിക പദ്ധതി മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് നല്ല തയ്യാറെടുപ്പാണ് നാം നട ത്തിയത്. പഞ്ചായത്ത് ഭരണസമിതിയും നിർവ്വഹണ ഉദ്യോഗസ്ഥരും, സന്നദ്ധ പ്രവർത്തകരും, വർക്കിംഗ് ഗ്രൂപ്പുകളും, ആസൂത്രണ സമിതിയും കൈ മറന്ന് സഹായിച്ചു. അന്തിമ പദ്ധതിരേഖ തയ്യാറാക്കുന്നതിനായി സമാഹരിക്കപ്പെട്ട സ്റ്റാറ്റസ് റിപ്പോർട്ട് വികസനത്തിൻ്റെ പൊതുചിത്രം വ്യക്ത മാക്കുന്നതായി വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിലും, സ്പേഷ്യൽ ഗ്രാമസഭാ യോഗങ്ങളിലും ഊര് കൂട്ടത്തിലും നടന്ന ചർച്ചകൾ ഏറെ ഗുണം ചെയ്തു.