ഭൂമിശാസ്ത്രം

23.68 ച.കിലോമീറ്റർ വിസ്തൃതിയുളള ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗം പശ്ചിമഘട്ട മലനിരകളോട് ചേർന്ന കണ്ടിവാതുക്കൽ മലനിരകളാണ്. ടൂറിസ്റ്റ് പദ്ധതികൾക്ക് സാധ്യതയുളള പ്രകൃതിരമണീയമായ മലനിരകൾ കണ്ണവം ഫോറസ്റ്റിനോട് ചേർന്ന്കിടക്കുന്നു. ഈ മലനിരകളിൽ നിന്നും ആരംഭിക്കുന്ന ചെറ്റക്കണ്ടിപുഴ പഞ്ചായത്തിന്‍റെ വടക്കെ അതിർത്തിയിൽ കൂടി കടന്നുപോകുന്നു. കൂടാതെ കിഴക്ക് വളയം ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ച് മയ്യഴി പുഴയിൽ ചേരുന്ന ചോയിത്തോട് പഞ്ചായത്തിന്‍റ മദ്ധ്യഭാഗത്ത് കൂടെ കടന്നുപോകുന്നു. ഈ പുഴയിലെ നീരൊഴുക്കാണ് പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്നത്. മലകളും, കുന്നുകളും നിറഞ്ഞ ഉയർന്ന പ്രദേശങ്ങളും അവയുടെ ചരിവ് പ്രദേശങ്ങളും സമതലപ്രദേശങ്ങളും, വയൽപ്രദേശങ്ങളും ആയാണ് പഞ്ചായത്തിന്‍റെ ഭൂപ്രകൃതി നിലകൊളളുന്നത്. പടിഞ്ഞാറ് കണ്ണൂ‍ർ ജില്ലയിലെ മുണ്ടത്തോടുമായി അതി‍ര്‍ത്തി പങ്കിടുന്നു.  ഒരു പുഴയും രണ്ട്  തോടുകളും 17 ഓളം ചെറുതോടുകളും   20ഓളം കുന്നുകളും   അത്ര തന്നെ പാറക്കെട്ടുകളും 6 ഓളം നെൽവയലുകളും  പഞ്ചായത്തിൽ  ഉണ്ട്. നാളികേരമാണ് പ്രധാന കൃഷി. മാവ്, പ്ലാവ്, കശുമാവ്   തുടങ്ങിയ ഫലവൃക്ഷ കൃഷിയും, വാഴകൃഷി, പച്ചക്കറി, മഞ്ഞൾ, ഇഞ്ചി, ചേന,  ചേമ്പ്, മരച്ചീനി തുടങ്ങിയ ഇടവിളകൃഷിയും കുരുമുളക് കൃഷിയും റബ്ബർ കൃഷിയും  പ്രധാനമായും കണ്ടുവരുന്നു.  കുറുവന്തേരി   മേഖലയിൽ ചെങ്കൽ പ്രദേശം ധാരളമായികണ്ടുവരുന്നു.   നെൽവയൽ 90   ശതമാനവും നികത്തപ്പെട്ട അവസ്ഥയിലാണ്.

(നൽകിയിരിക്കുന്ന ഭൂപടം 2025 ലെ ഡീലിമിറ്റേഷൻ പ്രകാരമുള്ളതാണ്)
 

ഭൂപടം