കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (VISION)

ചെക്യാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സമ്പൂർണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കി കൊണ്ടും ഗുണമേന്മ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചു കൊണ്ടും പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നൽകി, അവരുടെ പരിപൂർണ്ണ സംതൃപ്‌തിയും ഗ്രാമപഞ്ചായത്തിന്‍റെ സർവ്വതോന്മുഖമായ പുരോഗതിയും ഉറപ്പ് വരുത്തി ഒരു ജനസൗഹ്യദ പഞ്ചായത്തായി മാറുക എന്നതാണ് ചെക്യാട് ഗ്രാമപഞ്ചായത്തിൻ്റെ കാഴ്ചപ്പാട്.

ദൌത്യം (MISSION)

1) ഗ്രാമ പഞ്ചായത്തിൻ്റെ ഈ വർഷത്തെ വികസന പദ്ധതികൾ മാർച്ച് 31 നകം 100% പൂർത്തിയാക്കുക

2)പൗരാവകാശരേഖ പ്രകാരമുള്ള സേവനങ്ങൾ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള സമയ പരിധിക്കു ള്ളിൽ ഫൊതുജനങ്ങൾക്ക് ലഭ്യമാക്കുക

3)ഗ്രാമ പഞ്ചായത്തിന് ലഭ്യമാക്കേണ്ട എല്ലാ നികുതികളും മാർച്ച് 31 നകം 100% പിരിച്ചെടുക്കുക

4) ആരോഗ്യ മേഖലയിൽ ശുചിത്വ പ്രവർത്തന ങ്ങളും രോഗ പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക

5)വിവിധ ക്ഷേമ പെൻഷനുകൾ അപേക്ഷ ലഭിച്ച് നിശ്ചിത പരിധിക്കുള്ളിൽ തീർപ്പാക്കുക